Home Covid-19 ഇന്ത്യയിൽ കൊറോണ ബാധിതർ 25 ലക്ഷം കടന്നു; 6,68,220 പേർ ചികിത്സയിൽ

ഇന്ത്യയിൽ കൊറോണ ബാധിതർ 25 ലക്ഷം കടന്നു; 6,68,220 പേർ ചികിത്സയിൽ

0

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊറോണ ബാധിതർ വര്‍ധിക്കുന്നു. ഇന്നലെ 65,002 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 25,26,193 ആയി.

ഇന്നലെ മാത്രം 996 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു. നിലവില്‍ 6,68,220 ആളുകളാണ് കൊറോണ ബാധിച്ച് രാജ്യത്ത് ചികില്‍സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 2,85,63,095 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,68,679 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here