Home Covid-19 എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവഗുരുതരം

എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവഗുരുതരം

0

ചെന്നൈ: കൊറോണ സ്ഥിരീകരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്‍ട്ട്)യാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ആരോഗ്യ നില മോശമായത്. വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 5 നായിരുന്നു അദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഫെയ്സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്‍ധരാത്രിയോടെയാണു സ്ഥിതി മോശമായത്.

LEAVE A REPLY

Please enter your comment!
Please enter your name here