Home State ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊറോണ സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍കരീമും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെത്തുടർന്നാണ് മുന്‍കരുതലെന്ന നിലയിൽ ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

അതേസമയം മലപ്പുറം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും ഇന്നാണ് കൊറോണ പോസിറ്റീവ് സ്വീകരിച്ചത്. ജില്ലാ കളക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അടക്കം 21 പേർക്ക് ആണ് രോഗം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നാണ് വിവരം.

മലപ്പുറം ജില്ല പോലീസ് മേധാവി യു അബ്ദുൽ കരീമിന് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേതുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയായിരുന്നു പൊലീസ് മേധാവി. ഗണ്‍മാന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here