Home National ശ്രീനഗറിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു

ശ്രീനഗറിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു

0

ശ്രീനഗർ: ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു. ശ്രീനഗറിന് സമീപമുള്ള നൗഗാമിൽ പോലീസ് വാഹനവ്യൂഹത്തിന് എതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. ഒരാൾക്ക് സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തിൻറെ നില ഗുരുതരമായി തുടരുകയാണ്.

നൗഗാം ബൈപാസിന് സമീപം ആണ് ആക്രമണം നടന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇത്തരമൊരു ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിയന്ത്രണം കൂടുതൽ ശക്തമാക്കി.

ഗതാഗതം നിരോധിച്ച് കർശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കശ്മീർ അമീർ സോൺ പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ ഭീകരർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here