ചങ്ങനാശേരി: സിബിസിഐ മുന്‍ പ്രസിഡൻ്റും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു. പ്രത്യേക പരിപാടികളില്ലാതെ ലളിതമായാണ് ജന്മദിന ആഘോഷങ്ങൾ. വെള്ളിയാഴ്ച രാവിലെ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. കൊറോണ പ്രോട്ടോക്കോളിൻ്റെ പശ്ചാതലത്തിൽ സന്ദര്‍ശനവും അനുവദിച്ചിട്ടില്ല.
രാജ്യത്തെ കത്തോലിക്കാ സഭയുടെ ധൈഷണിക തേജസും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയുമാണ്.
മാര്‍ ജോസഫ് പവ്വത്തിലിന് കത്തോലിക്കാ സഭയുടെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ് ആശംസനേര്‍ന്നു.
കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍ (അപ്പച്ചന്‍)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാര്‍ച്ച് 19നു വിരമിച്ചു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി കഴിഞ്ഞ ഫെബ്രുവരി ഏഴിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റല്‍വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.