Home Covid-19 കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു

0

കണ്ണൂർ: കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു. കണ്ണൂർ പായം സ്വദേശി കപ്പാടൻ ശശീധരൻ (48) ആണ് മരിച്ചത്. ശ്വാസകോശ അർബുദത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായപ്പോൾ കൊറോണ സെല്ലിൽ വിളിച്ചെങ്കിലും ആംബുലൻസ് വൈകിയാണ് എത്തിയതത്രേ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശശിധരനെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വീട്ടിൽ നിരീക്ഷണത്തിൽ ആക്കിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ശശിധരന്റെ ആരോഗ്യ സ്ഥിതി മോശമായി. കൊറോണ സെല്ലിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടെ ങ്കിലും നാല് മണിക്കൂർ വൈകി പതിനൊന്നോടെയാണ് ആംബുലൻസ് എത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ശശിധരൻ മരണത്തിന് കീഴടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here