Home Politics മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തി: കെ സുരേന്ദ്രൻ

മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തി: കെ സുരേന്ദ്രൻ

0

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന വിദേശത്തു പോയതെന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു. സ്വപ്നയെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയതെങ്ങനെയാണ്. സ്വപ്ന കമ്മിഷന്‍ പറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തരുതെന്നും ബിജെപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here