Home Covid-19 തമിഴ്നാട്ടിൽ ഇന്ന് കൊറോണ സ്ഥീരികരിച്ചത് 5835 പേർക്ക്: കർണാടകത്തിൽ 6706 പേർക്കും

തമിഴ്നാട്ടിൽ ഇന്ന് കൊറോണ സ്ഥീരികരിച്ചത് 5835 പേർക്ക്: കർണാടകത്തിൽ 6706 പേർക്കും

0

ചെന്നൈ : തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായി. തമിഴ്നാട്ടിൽ രോഗവ്യാപനം രൂക്ഷമായി തുടരുരുകയാണ്. ഇന്ന് മാത്രം 5835 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 119 പേരാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെയുണ്ടായ കൊറോണ മരണങ്ങൾ 5397 ആയി. തമിഴ്നാട്ടിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3,20,355 ആയി.

കർണാടകത്തിൽ ഇന്ന് 6706 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 103 കൊറോണ മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മൈസുരുവിലും ബെല്ലാരിയിലും ഉഡുപ്പിയിലും ഇന്ന് നാനൂറിലധികം പുതിയ കൊറോണ കേസുകളുണ്ടായി.

ബംഗളുരു നഗരത്തിൽ മാത്രം 1893 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 22 മരണവും ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകയിലെ ആകെ കൊറോണ രോഗികൾ 2,03,200 ആയി. ആകെ മരണം 3613. 78,337 പേർ നിലവിൽ ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here