Home Politics കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു

കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു

0

ന്യൂഡൽഹി: കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു. മാധ്യമങ്ങളിൽ പാർട്ടിയുടെ മുഖവും നാവുമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന രാജീവ് ത്യാഗി ഇന്നു വൈകിട്ടും ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരിക്കുന്നതും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇന്ന് വൈകിട്ട് അഞ്ചിന് നടന്ന ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വീട്ടിൽ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തളർന്ന് വീണതിനെ തുടർന്ന് ഡൽഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഉത്തർ പ്രദേശ് കോൺഗ്രസ്‌ മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജീവ് ത്യാഗിയുടെ നിര്യാണത്തില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here