Home Local News ശക്തികുളങ്ങര തുറമുഖത്ത് ബോട്ട് ഉടമ ബോട്ടിൽ മരിച്ച നിലയിൽ

ശക്തികുളങ്ങര തുറമുഖത്ത് ബോട്ട് ഉടമ ബോട്ടിൽ മരിച്ച നിലയിൽ

0

കൊല്ലം: ശക്തികുളങ്ങര തുറമുഖത്ത് ബോട്ട് ഉടമയെ മറ്റൊരു ബോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുക്കാട് പള്ളിക്കടുത്തുള്ള ഫാത്തിമ ദ്വീപിലെ പുത്തൻതുരുത്തിലെ സുബിൻ ഭവനിലെ സുപ്രിയൻ (47) നെയാണ് ഇയാളുടെ ബോട്ടിന് സമീപം നങ്കൂരമിട്ട മറ്റൊരു ബോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി സുപ്രിയൻ വലിയ രീതിയിൽ കടങ്ങൾ വരുത്തി വച്ചിരുന്നു. കൊറോണ വ്യാപനവും കാല മൂലം തുടർച്ചയായ ട്രോളിംഗ് നിരോധനവും മറ്റും വന്നതോടെ ബോട്ടുകൾ ഓടിക്കാൻ കഴിയാതെ വരികയായിരുന്നു. ആളുകൾ പണം ആവശ്യപ്പെട്ട് വീട്ടിൽ പതിവായി വന്നു തുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലായ ആയ അദ്ദേഹം ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

സംഭവത്തെ തുടർന്ന് ശക്തികുളങ്ങര പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here