കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളും ഇന്ത്യൻ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. അജ്ഞാത തീവ്രവാദിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് സുരക്ഷാ സേന അറിയിച്ചു. പുൽവാമയിലെ കമ്രാസിപുരയിൽ ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കമ്രാസിപോരയിലെ തിരിച്ചലിനിടയിൽ സുരക്ഷാ സേനയ്ക്ക് നേരേ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ
വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ സൈനികൻ പിന്നീട് മരിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് എകെ 47 റൈഫിൾ, ഗ്രനേഡുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി സൈനിക വക്താവ് പറഞ്ഞു.

വടക്കൻ കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുപ്വാര അതിർത്തിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് പേരെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.