സംസ്ഥാനത്ത് 30 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ഹോട്ട് സ്‌പോട്ടുകൾ 540 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ നിലവിൽ വന്നു. (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 540 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുന്‍സിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1068 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 880 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും വിദേശങ്ങളില്‍ നിന്നെത്തിയ 51 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതന്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍ (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കൊറോണ മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 255 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 234 പേര്‍ക്കും, എറണാകുളം ജില്ലയിലെ 111 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 105 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 71 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 70 പേര്‍ക്കും, കോട്ടയം ജില്ലയിലെ 66 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 64 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.