Home Covid-19 സംസ്ഥാനത്ത് മൂന്ന് കൊറോണ രോഗികളും ഒരു രോഗ മുക്തനും മരിച്ചു

സംസ്ഥാനത്ത് മൂന്ന് കൊറോണ രോഗികളും ഒരു രോഗ മുക്തനും മരിച്ചു

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ രോഗികളും ഒരു കൊറോണ രോഗ മുക്തനും മരിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. നാലുപേരും മറ്റ് അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. ഒളവണ്ണ സ്വദേശി ഗിരീഷ്, വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍, മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടൻ, എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊയിലാണ്ടി സ്വദേശി അബ്ദുള്ള ബാഫഖിയാണ് മരിച്ച കൊറോണ മുക്തന്‍.

കരള്‍ രോഗത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഗിരീഷിന് കൊറോണ സ്ഥിരീകരിച്ചത്. പീന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 20 ദിവസമായി വിവിധ അസുഖങ്ങള്‍ക്കായി ചികില്‍സയിലായിരുന്നു മരിച്ച അവറാൻ.

പാമ്പുകടിയേറ്റ് കഴിഞ്ഞമാസം 27 നാണ് പറങ്ങോടനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഈ മാസം 8 നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രാവിലെയാണ് ഇയാൾ മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അബ്ദുള്ള ബാഫഖി മരിച്ചത്. നേരത്തെ ആന്റിജൻ ടെസ്റ്റിൽ സയ്യിദിന്റെ ഫലം കൊറോണ പോസറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here