ലണ്ടൻ: സ്ത്രീകളിൽ 18 നും 45 നും ഇടയിൽ പ്രായമുള്ള വർക്ക് കൊറോണ സാധ്യത കുറവാണെന്ന് ഗവേഷകർ. ലണ്ടനിലെ ‘കിംഗ്സ് കോളേജി’ ലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ത്രീ ലൈംഗിക ഹോർമോണുകളിലൊന്നായ ‘ഈസ്ട്രജൻ’ കൊറോണ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷിച്ചേക്കാമെന്നും പഠനം. യുകെയിലെ വ്യാപകമായ കൊറോണ സിംപ്റ്റം ട്രാക്കർ അപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഈസ്ട്രജന് കഴിയുമെന്ന് ഈ ഗവേഷകർ പറയുന്നു. ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക് മറ്റ് സ്ത്രീകളേക്കാൾ കൊറോണ പിടിപെടാമെന്നും പ്രസ്തുത പഠനത്തിൽ കണ്ടെത്തി. ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കൂടുതലുള്ള സ്ത്രീകൾക്ക് കൊറോണ പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ഗവേഷകൻ ഡോ. റിക്കാർഡോ കോസ്റ്റീറ പറഞ്ഞു.
ഈസ്ട്രജന്റെ ആധിക്യമുള്ള സ്ത്രീകൾക്ക് പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറേക്കൂടി മികച്ച രോഗ പ്രതിരോധ ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.