Home National ഉത്തർപ്രദേശിൽ ബിജെപി നേതാവ് പ്രഭാതസവാരിക്കിടെ കൃഷിസ്ഥലത്ത് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവ് പ്രഭാതസവാരിക്കിടെ കൃഷിസ്ഥലത്ത് വെടിയേറ്റ് മരിച്ചു

0

ലക്നൗ: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റും പ്രാദേശിക പാർട്ടി നേതാവുമായ സഞ്ജയ് ഖോഖർ പ്രഭാതസവാരിക്കിടെ സ്വന്തം കൃഷിസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് സഞ്ജയ് ഖോഖറിന് നേരെ അജ്ഞാതരായ മൂന്ന് പേർ വെടിയുതിർത്തത്. സഞ്ജയ് ഖോഖറുടെ മൃതദേഹം വയലിൽ നിന്ന് പോലീസ് കണ്ടെടുത്തു.

യുപിയിൽ ബാഗ്പത്തിലെ ചപ്രൗലി പ്രദേശത്താണ് സംഭവം. പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോൾ സഞ്ജയ് ഖോഖറിന്റെ മൃതദേഹങ്ങൾ വയലിലെ ഇടവഴിയിൽ കിടക്കുകയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ കാണിക്കുന്നു. സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻപിടികൂടാനും അന്വേഷണത്തിനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അക്രമികൾ ഇക്കഴിഞ്ഞ ജൂണിൽ ബാഗ്പത്തിൽ മറ്റൊരു ബിജെപി നേതാവിന്റെ മകനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here