ന്യൂഡെൽഹി: ഡെൽഹി എയിംസിൽ മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ ഇയാളെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ രക്ഷിക്കാനായില്ല. കൊറോണ വ്യാപനം തുടങ്ങിയ ശേഷം എയിംസിൽ ഡോക്ടർ മരിക്കുന്ന പത്താമത്തെ സംഭവമാണിത്.
മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് വിദ്യാർഥിയാണ്. എയിംസിലെ മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് വാർഡിൽനിന്ന് ചാടിപ്പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഹോസ്റ്റൽ കെട്ടിടത്തിനു സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.