ന്യൂഡെല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 60,000ലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ 24 മണിക്കൂറിനിടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ട്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എന്നാൽ 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
നിലവില്‍ 22,68,675 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 15,83,489 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 6,39,929 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 45000 കടന്നു. 45,257 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 6,711 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 5,24,513 ആയി.
ഇന്നലെ രോഗം ബാധിച്ച് 293 പേരാണ് മരിച്ചത്. ഇതുവരെ 18,050 പേരാണ് മരിച്ചത്. 1,47,735 സജീവ കേസുകളാണ് ഉളളതെന്നും 3,58,421 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈയിലാണ് കുടുതല്‍ രോഗികള്‍. ഇതുവരെ 1,24,307 പേരാണ് രോഗബാധിതര്‍.