Home Covid-19 സംസ്ഥാനത്ത് ഇന്ന് രണ്ടു കൊറോണ മരണം കൂടി

സംസ്ഥാനത്ത് ഇന്ന് രണ്ടു കൊറോണ മരണം കൂടി

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ടു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ 115 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് (75) മരിച്ചത്.

മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ദേവസിക്ക് പ്രമഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഐസിയുവിൽ ചികിത്സയിലിരിക്കെ ദേവസി മരിച്ചത്. ജൂലായ് 25 നാണു ദേവസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം കൊറോണ മൂലം ഒരാളെ ആൾ കൂടി സംസ്ഥാനത്ത് മരിച്ചു. വയനാട് കരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,601 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളിൽ 871 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധയെത്തുടർന്ന് രാജ്യത്തെ മരണം 45,257 ആയി വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here