Home State കർണാടകയിൽ നിന്ന് വരുന്ന യാത്രാ വാഹനങ്ങൾ നാളെ മുതൽ മുത്തങ്ങ വഴിമാത്രമേ ഉപയോഗിക്കാവൂ

കർണാടകയിൽ നിന്ന് വരുന്ന യാത്രാ വാഹനങ്ങൾ നാളെ മുതൽ മുത്തങ്ങ വഴിമാത്രമേ ഉപയോഗിക്കാവൂ

0

കൽപ്പറ്റ: കർണാടകയിൽ നിന്ന് നാളെ മുതൽ വരുന്ന യാത്രാ വാഹനങ്ങൾ മുത്തങ്ങ വഴിമാത്രമേ ഉപയോഗിക്കാവുയെന്ന് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള. മുത്തങ്ങ വഴിയുള്ള അന്തർ സംസ്ഥാന റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളുവെന്നും കളക്ടർ അറിയിച്ചു.

അതേസമയം ബെംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ പാസ്സ് ഉണ്ടായിട്ടും വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ പൊലീസ് ആറ് മണിക്കൂർ തടഞ്ഞുവെച്ചു. യുവാവിനെ അതിർത്തി കടത്തിവിട്ടത് ജില്ലാ കളക്ടർ നേരിട്ട് എത്തിയാണ്. വൈകിട്ട് അഞ്ച് മണിക്ക് തോൽപ്പെട്ടിയിൽ എത്തിയ ഇദ്ദേഹത്തെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. ചരക്ക് വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു എന്നായിരുന്നു വാദം. ഡിഐജിയുടെ നിർദേശമാണെന്നും പൊലീസ് അറിയിച്ചു.

മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്നാണ് പേരാമ്പ്ര സ്വദേശി ബെംഗളൂരുവിൽ സോഫ്‍റ്റ്‍വെയർ എഞ്ചിനീയറായ ഇന്ദ്രജിത്ത് തോൽപ്പെട്ടി ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വന്നത്. തുടർന്ന് ജില്ലാ ഭരണകൂടമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ഇന്ദ്രജിത്തിനെ വിടാൻ നിർദേശം നൽകി. എന്നാൽ ആരോഗ്യപരിശോധനക്ക് മെഡിക്കൽ സംഘം വരണമെന്നായി പൊലീസ്. ഒടുവിൽ രാത്രി 11 മണിയോടെ ജില്ലാ കളക്ടർ അദീല അബ്ദുള്ള നേരിട്ടെത്തിയാണ് യുവാവിനെ കടത്തിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here