ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇഐഎ നോട്ടിഫിക്കേഷൻ-2020) ത്തിൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ഓഗസ്റ്റ് 11നാണെന്നിരിക്കെ കരട് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് പുതിയ കരട് കേന്ദ്രം പുറത്തിറക്കിയത്.
പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനും കാരണമാകുന്ന ഇഐഎ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു. ബിജെപി സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഇഐഎ കരട് വിജ്ഞാപനത്തിനെതിരേ രാഹുൽ നേരത്തേയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.