Home Covid-19 മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാൾ വൈറസ് ബാധിച്ച് മരിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാൾ വൈറസ് ബാധിച്ച് മരിച്ചു

0

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മലപ്പുറം ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്‌നസ് ഡിസൂസ (82)യുടെ മരണം കൊറോണ മൂലമാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

അസുഖബാധിതയായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആഗ്‌നസ് ഇന്നലെയാണ് മരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here