Home National കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി

കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി

0

ബം​ഗലൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി. ഒൻപത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവായത്. രോഗമുക്തി നേടിയതിനെ തുടർന്ന് യെദ്യൂരപ്പയെ ബംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഓഗസ്റ്റ് രണ്ടിനാണ് കൊറോണ ലക്ഷണങ്ങൾ പ്രകടപ്പിച്ചതിനെ തുടർന്ന് യെദ്യൂരപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കർണാടക മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. യെദ്യൂരപ്പയെ കൂടാതെ
ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലു, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ബിസി പാട്ടീൽ എന്നിവർക്കാണ് മുൻപ് രോഗം സ്ഥിരീകരിച്ചത്. കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here