Home Covid-19 അതിരമ്പുഴ പ്രത്യേക ക്ലസ്റ്റർ; കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ

അതിരമ്പുഴ പ്രത്യേക ക്ലസ്റ്റർ; കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ

0

കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പുതിയ കൊറോണ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂർ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴയിൽ സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
അതിരമ്പുഴയിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികം ആളുകളോ കൂട്ടം ചേരുന്നതിനും നിരോധനമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. രണ്ടു മണിക്കു ശേഷം രാത്രി എട്ടുവരെ ഹോട്ടലുകൾക്ക് പാഴ്‌സൽ സർവീസ് നടത്താം.

മാടപ്പള്ളി-13, വിജയപുരം-1, ആർപ്പൂക്കര-1 എന്നീ ഗ്രാമപഞ്ചായത്തു വാർഡുകളെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-30, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-31, മീനടം പഞ്ചായത്ത്-2, കാണക്കാരി പഞ്ചായത്ത്-3, മാടപ്പള്ളി പഞ്ചായത്ത്-18 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിൽ 24 തദ്ദേശസ്ഥാപനങ്ങളിലെ 84 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം -11, 21,28, 46,48

2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 33, 37

4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപഞ്ചായത്തുകൾ

5.പാറത്തോട് -8, 9

6.ഉദയനാപുരം- 17

7.ടിവി പുരം-11, 12

  1. മറവന്തുരുത്ത്-1

9.വാഴപ്പള്ളി- 11, 12,

10.പായിപ്പാട് -7, 8, 9, 10, 11

11.കുറിച്ചി- 1,4, 19, 20

12.മാടപ്പള്ളി-13

13.തൃക്കൊടിത്താനം- 15

14.തലയാഴം- 14

15.എരുമേലി-1, 20

16.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

17.മുണ്ടക്കയം-12

18.അയർക്കുന്നം-15

  1. പനച്ചിക്കാട് -6
  2. കങ്ങഴ-6

21.മീനടം-3

  1. വെച്ചൂർ-6
  2. വിജയപുരം-1
  3. ആർപ്പൂക്കര-1

LEAVE A REPLY

Please enter your comment!
Please enter your name here