തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കല്‍പ്പറ്റ സ്വദേശി അലവിക്കുട്ടി (65), ആഗസ്റ്റ് 8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബേക്കര്‍ (64), തിരുവന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50), എന്നിവരുടെ പരിശോധനാഫലം കൊറോണ മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 115 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ 219 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 118 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 100 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 52 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയര്‍ ക്രൂവിന് വീതവും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 102 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേര് ഇതുവരെ കൊറോണ മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,419 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,876 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1323 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2829 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,805 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 127 പേരുടെ ഫലം വരാനുണ്ട്.