Home Local News പെരിന്തല്‍മണ്ണയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 പേര്‍ക്ക് കൊറോണ

പെരിന്തല്‍മണ്ണയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 പേര്‍ക്ക് കൊറോണ

0

മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊറോണ പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു.

നിലവില്‍ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here