Home Covid-19 വൈറസ് ബാധിച്ച് ഒരു മരണം കൂടി

വൈറസ് ബാധിച്ച് ഒരു മരണം കൂടി

0

കൊച്ചി: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്.
കൊറോണ രോഗം സംശയിച്ച് സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെത്തിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here