തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സൂചന.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിർദേശം.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ഗുരുതരം. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞു. ആലപ്പുഴ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. കൈനകരിയിലെ പാടങ്ങളിൽ വ്യാപകമായ മടവീഴ്ചയുണ്ടായി. 500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങി.