Home Covid-19 എം എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു

എം എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 289 പേർക്ക് സ്ഥിരീകരിച്ചു

അതേസമയം സംസ്ഥാനത്ത് കനത്ത മഴയ്ക്കിടയിലും കൊറോണ ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേർക്കും ഇന്ന്കൊറോണ സ്ഥിരീകരിച്ചു. അഞ്ച് കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് കൊറോണ ബാധിച്ച് ഇന്ന് മരിച്ചത്. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here