കോട്ടയം: മീനച്ചിൽ താലൂക്ക് പരിധിയിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താലൂക്ക് ഓഫീസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കും.
നിലവിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ ഇങ്ങനെയാണ്-
1) പൂവരണി വില്ലേജ് – ഗവ. യുപിഎസ് പൂവരണി
2) പൂഞ്ഞാർ നടുഭാഗം – സെൻ്റ് അഗൻസ്റ്റിൻ ഹൈസ്കൂൾ, പെരിങ്ങുളം
3) പുലിയന്നൂർ വില്ലേജ് – സെൻ്റ് ജോസഫ് ടിടിഐ, മുത്തോലി
ഈരാറ്റുപേട്ട നഗരസഭയിൽ 2 ക്യാംപുകൾ തുറക്കാൻ തീരുമാനിച്ചതായി വൈസ് ചെയർ പേഴ്സൺ ബൽക്കീസ് നവാസ് അറിയിച്ചു. എംജിഎച്ച്എസ്എസ്, കുറ്റിപ്പറ സ്കൂൾ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. നഗരസഭാ പരിധിയിൽ മുരിക്കോലി, വട്ടക്കയം, അൻസാർ മസ്ജിദ്, ഈലക്കയം ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.