Home Covid-19 കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

0

കോട്ടയം: കുറുപ്പുംതറയിൽ ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം മാഞ്ഞൂര്‍ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദിന്റെയും വി.ഡി. സന്ധ്യയുടെയും . മകനായ ശ്രീഹരിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ സ്രവം കൊറോണ പരിശോധനയ്ക്കയച്ചു.

ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ കുട്ടിക്ക് തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here