കോട്ടയം: ജില്ലയിൽ 40 പേരുടെ കൂടി കൊറോണ പരിശോധനാ ഫലം പോസിറ്റീവായി. ഇതിൽ 35 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേർ വിദേശത്തുനിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 54 പേർ രോഗമുക്തരായി. നിലവിൽ 483 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1462 പേർക്ക് രോഗം ബാധിച്ചു.976 പേർ രോഗമുക്തരായി.
സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ 12 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലും ഏഴുപേർ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രോഗബാധിതരിൽ കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരും താഴത്തങ്ങാടിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വീട്ടമ്മയും മൂന്നു മക്കളും ഉൾപ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 132 പേരും വിദേശത്തുനിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 95 പേരും ഉൾപ്പെടെ ആകെ 309 പേർക്ക് പുതിയതായി ക്വാറൻറയിൻ നിർദേശിച്ചു. ആകെ 9043 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
♦️ആരോഗ്യ പ്രവർത്തകൻ
1.പത്തനംതിട്ടയിൽ ആരോഗ്യപ്രവർത്തകനായ പാമ്പാടി വെള്ളൂർ സ്വദേശി(39)
♦️സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
2.മാടപ്പള്ളിയിലെ സഹകരണ ബാങ്ക് ജീവനക്കാരിയായ കറുകച്ചാൽ സ്വദേശിനി(50)
3.മാടപ്പള്ളി സ്വദേശിയായ വിദ്യാർഥി(21)
4.കുറിച്ചി സ്വദേശി(52)
5.മാടപ്പള്ളി സ്വദേശിനി(78)
6.മാടപ്പള്ളി സ്വദേശി(84)
7.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിനി(53)
8.രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിനിയുടെ ബന്ധുവായ പെൺകുട്ടി(7)
9.ഏറ്റുമാനൂർ സ്വദേശി(36)
10.ഏറ്റുമാനൂർ സ്വദേശിനി(24)
11.ഏറ്റുമാനൂർ സ്വദേശി(21)
12.ഏറ്റുമാനൂർ സ്വദേശിനി(21)
13.ഏറ്റുമാനൂർ സ്വദേശി(60)
14.ഏറ്റുമാനൂർ പേരൂർ സ്വദേശിനി(40)
15.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി(27)
16.നട്ടാശ്ശേരി സ്വദേശി(42)
17.കോട്ടയം നട്ടാശേരി ആശ്രമത്തിലെ വൈദികൻ(55)
18.അയ്മനം ഒളശ്ശ സ്വദേശി(68)
19.ഞീഴൂർ സ്വദേശിനിയുടെ 15 ദിവസം പ്രായമുള്ള ആൺകുട്ടി
20.പെരുമ്പായിക്കാട് സ്വദേശി(18)
21.നേരത്തെ രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ
ബന്ധുവായ സ്ത്രീ(50)
22.കുമരകം സ്വദേശിനി(42)
23.കുമരകം സ്വദേശി(22)
24.അതിരമ്പുഴ ആർപ്പൂക്കര സ്വദേശി(47)
25.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(48)
26.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(40)
27.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൾ(18)
28.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൻ(16)
29.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൻ(9)
30.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചെങ്ങന്നൂർ സ്വദേശി(30)
31.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി(28)
32.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി(25)
33.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി(57)
34.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പന്തളം സ്വദേശി(28)
35.പാക്കിൽ സ്വദേശിനി(19)
♦️സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ
36.ദുബായിൽനിന്ന് ജൂലൈ 18ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശിനി(24)
37.സൗദി അറേബ്യയിൽനിന്ന് ജൂലൈ 20ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(35)
38.ബാംഗ്ലൂരിൽനിന്നും ജൂലൈ 25ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി(25)
39.കോയമ്പത്തൂരിൽനിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കുമാരനല്ലൂർ സ്വദേശി(26)
40.രോഗം സ്ഥിരീകരിച്ച കുമാരനല്ലൂർ സ്വദേശിയുടെ ബന്ധുവായ യുവതി((25). കോയമ്പത്തൂരിൽനിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറൻറയിനിൽ കഴിയുകയായിരുന്നു.