Home Covid-19 വടകര സ്വദേശി വൈറസ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ മരണം

വടകര സ്വദേശി വൈറസ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ മരണം

0

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി (65) ആണ് മരിച്ചത്. കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ കോഴിക്കോട് ജില്ലയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊറോണ മരണമാണിത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് വൈറസ്ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ്. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്‍റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു.

മൂന്ന് മാസത്തോളമായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സാബിത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here