Home National മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടിൽ നിലംഗേക്കർ അന്തരിച്ചു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടിൽ നിലംഗേക്കർ അന്തരിച്ചു

0

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടിൽ നിലംഗേക്കർ (89) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

ജൂലായ് 17ന് ശിവാജിറാവു പാട്ടിലിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.

1985 ജൂണിനും 1986 മാർച്ചിനുമിടയിൽ ഒരു വർഷത്തിൽ താഴെ മാത്രമേ ശിവാജിറാവു പാട്ടിൽ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളൂ. വിദ്യാഭ്യാസരംഗത്ത് സജീവമായിരുന്ന മറാത്ത് വാഡയിൽ നിന്നുള്ള ശക്തനായ സഹകരണ നേതാവായിരുന്നു.

1985 ലെ മകളുടെ എംഡി പരീക്ഷയുടെ ഫലത്തിൽ തട്ടിപ്പാരോപിച്ച് ബോംബ ഹൈക്കോടതി കർശന നടപടികൾ പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം രാജിവച്ചു. 1962 മുതൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഏഴ് സർക്കാരുകളുടെ ഭാഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here