Home Local News എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി

എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി

0

കൊച്ചി: എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനു പോയ മൂന്നുപേരെ കാണാതായി. എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വള്ളങ്ങളിൽ പോയ നാല് പേരിൽ മൂന്ന് പേരെയാണ് കാണാതായത്. ഒരാൾ നീന്തി കരയ്ക്കെത്തി. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാൾ നീന്തി കരയ്ക്കെത്തുകയായിരുന്നു. ഇയാൾ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here