Home National യുവതിയുടെ വയറ്റിനകത്ത് നിന്ന് നീക്കം ചെയ്തത് 24 കിലോഗ്രാം ഭാരം വരുന്ന ‘ട്യൂമര്‍’

യുവതിയുടെ വയറ്റിനകത്ത് നിന്ന് നീക്കം ചെയ്തത് 24 കിലോഗ്രാം ഭാരം വരുന്ന ‘ട്യൂമര്‍’

0

ഷില്ലോം​ഗ്: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിനകത്ത് നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 24 കിലോഗ്രാം ഭാരം വരുന്ന ‘ട്യൂമര്‍’. മേഘാലയയിലെ വെസ്റ്റ് ഗരോ ഹില്‍സിലാണ് അപൂര്‍വ്വ സംഭവം. 24 കിലോഗ്രാം ഭാരമുള്ള മുഴയില്‍ നിന്ന് സാമ്പിളെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഇത് ക്യാന്‍സര്‍ ആണോ എന്നറിയാനാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. ട്യൂര മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ ജൂലൈ 29നാണ് മുപ്പത്തിയേഴുകാരി അടിവയറ്റില്‍ അസഹനീയമായ വേദനയാണെന്നും പറഞ്ഞ് ചികിത്സ തേടിയെത്തിയത്.

സ്‌കാനിംഗിലൂടെ വയറ്റിനകത്ത് മുഴയാണെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ വച്ച് തന്നെ ശസ്ത്രക്രിയ നടത്തി.

രണ്ട് ഗൈനക്കോളജിസ്റ്റുകളടങ്ങിയ വിദഗ്ധരുടെ സംഘമാണ് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത്രമാത്രം ഭാരവും വലിപ്പവുമുള്ള മുഴയാകുമെന്ന് ഡോക്ടര്‍മാര്‍ പോലും കണക്കുകൂട്ടിയിരുന്നില്ല.
വളരെ അപൂര്‍വ്വമായാണ് ഇത്രയും വലിയ ‘ട്യൂമര്‍’ കണ്ടെത്തുന്നത്. അത് വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയെന്നതും ശ്രമകരമായ ജോലിയാണ്. ഇതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും അവര്‍ക്കൊപ്പം നിന്ന ടീമിനേയും അഭിനന്ദിച്ചുകൊണ്ട് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here