Home National കുടുംബത്തിൽ രണ്ട് പേർക്ക് കൊറോണ ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്‌ നിരീക്ഷണത്തിൽ

കുടുംബത്തിൽ രണ്ട് പേർക്ക് കൊറോണ ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്‌ നിരീക്ഷണത്തിൽ

0

അഗർത്തല: മുഖ്യമന്ത്രിയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്‌ സ്വയം നിരീക്ഷണത്തിൽ പോയി. സ്വവസതിയിൽ ആണ് ബിപ്ലബ് ക്വാറന്റീനിൽ കഴിയുന്നത്.
കൊറോണ പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ് ബിപ്ലബ് കുമാർ . മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,000 ആളുകൾക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 18,55,745 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 803 കൊറോണ മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ മരണം 38,938 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here