Home Covid-19 കോട്ടയത്ത് 23 പേർക്കു കൂടി കൊറോണ ; 21 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 107 പേർ രോ​ഗമുക്തി

കോട്ടയത്ത് 23 പേർക്കു കൂടി കൊറോണ ; 21 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 107 പേർ രോ​ഗമുക്തി

0

കോട്ടയം: ജില്ലയിൽ 23 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേർ രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. നിലവിൽ 486 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1370 പേർക്ക് രോഗം ബാധിച്ചു. 881 പേർ രോഗമുക്തരായി. പുതിയതായി 1123 പരിശോധനാ ഫലങ്ങളാണ് വന്നത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഏഴു പേർ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും നാലു പേർ കുറിച്ചി ഗ്രാമപഞ്ചായത്തിലും മൂന്നു പേർ ഏറ്റുമാനൂരിലും ഉള്ളവരാണ്. പത്തനംതിട്ട തിരുവല്ലയിലെ കോൺവെൻറിൽനിന്നുള്ള മാടപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 119 പേരും വിദേശ രാജ്യങ്ങളിൽനിന്ന് വന്ന 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 199 പേരും ഉൾപ്പെടെ 399 പേർ പുതിയതായി നിരീക്ഷണത്തിൽ പ്രവേശിച്ചു. ആകെ 9396 പേരാണ് ക്വാറൻറൈയിനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

♦️സമ്പർക്കം മുഖേന ബാധിച്ചവർ

1.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശിനിയായ പെൺകുട്ടി(3).
2.നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ഭർത്താവായ അതിരമ്പുഴ സ്വദേശി(56)
3.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയുടെ മകൾ(24)
4.അതിരമ്പുഴ അമലഗിരി സ്വദേശിനി(87)
5.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ അമലഗിരി സ്വദേശിനിയുടെ മകൾ(50)
6.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(51)
7.അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അതിരമ്പുഴ സ്വദേശി(39)
8.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(40)
9.അയ്മനം ഒളശ്ശ സ്വദേശി(26)
10.നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂർ സ്വദേശിനിയുടെ ഭർത്താവ്(68)
11.ഏറ്റുമാനൂർ പേരൂർ സ്വദേശി(70).
12.ഏറ്റുമാനൂർ പേരൂർ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശി(50)
13.നഴ്സിംഗ് വിദ്യാർഥിനിയായ ഏറ്റുമാനൂർ പേരൂർ സ്വദേശിനി(22)
14.കുറിച്ചി സ്വദേശിനി(33)
15.കുറിച്ചി നീലംപേരൂർ സ്വദേശിനിയായ പെൺകുട്ടി(7)
16.കുറിച്ചി നീലംപേരൂർ സ്വദേശിനി (55)
17.കുറിച്ചി സ്വദേശി(33)
18.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തൃക്കൊടിത്താനം സ്വദേശിനി(48)
19.വൈക്കത്തെ കള്ളുഷാപ്പ് ജീവനക്കാരനായ ടിവി പുരം സ്വദേശി(49)
20.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(40)
21.തിരുവല്ല കുറ്റൂർ കോൺവെൻറിലെ മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനിയായ കന്യാസ്ത്രീ(71)

♦️സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ

22.സൗദി അറേബ്യയിൽനിന്നും ജൂലൈ 24ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി(42)
23.ബാംഗ്ലൂരിൽനിന്ന് ജൂലൈ 27ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(21

LEAVE A REPLY

Please enter your comment!
Please enter your name here