Home Local News ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് പൊലീസ് സുരക്ഷ നൽകണം: ഹൈക്കോടതി

ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് പൊലീസ് സുരക്ഷ നൽകണം: ഹൈക്കോടതി

0

കൊച്ചി: ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശി പ്രശാന്തിന് പൊലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവ്. ദിവസ വേതനക്കാരനായ പ്രശാന്തിന്റെ പേരിൽ തട്ടിപ്പുസംഘം രണ്ടുതവണ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തിയിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാൻ ജിഎസ്ടി വകുപ്പിന് നിർദേശവും നൽകി. പ്രതിഫലം വാഗ്ദാനം ചെയ്ത് വ്യാജ ജിഎസ്ടി ബില്ലുകൾ തയാറാക്കുന്ന ഏജന്റുമാർ സംസ്ഥാനത്ത് സജീവമാണെന്ന് ജിഎസ്ടി വകുപ്പിനുവേണ്ടി ഗവ. പ്ലീഡർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ജിഎസ്ടി ബിൽ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രശാന്തിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിയോടും കുറ്റിപ്പുറം എസ്എച്ച്ഒയോടും ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നിർദേശം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here