Home Covid-19 ഇന്ത്യയിൽ പ്രതിദിനം കൊറോണ സ്ഥിരീകരിക്കുന്നവരുടെ സംഖ്യ അര ലക്ഷം കടന്നു

ഇന്ത്യയിൽ പ്രതിദിനം കൊറോണ സ്ഥിരീകരിക്കുന്നവരുടെ സംഖ്യ അര ലക്ഷം കടന്നു

0

ന്യൂഡെല്‍ഹി : ഇന്ത്യയിൽ പ്രതിദിനം കൊറോണ സ്ഥിരീകരിക്കുന്നവരുടെ സംഖ്യ അര ലക്ഷം കടന്നു. കൊറോണ വ്യാപന ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 ആളുകള്‍ക്കാണ് രോഗബാധ ഉണ്ടായത്.

ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. 18,55,746 ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇന്നലെ മാത്രം കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത് 803 പേരാണ്, ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38,938 ആയി.

രാജ്യത്ത് 586298 ആളുകളാണ് നിലവില്‍ കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്. 1230510 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here