ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തി ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്. കൊറോണ ബാധിച്ച അമിത്ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് പൗരത്വ നിയമ ഭേദഗതിയിൽ ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അയ്മാന്‍ റിസ്വി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിസ്വി വിവാദ പ്രസ്താവന നടത്തിയത്.
‘അമിത് ഷാ മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൊറോണയില്‍ വിശ്വസിക്കും. ബിജെപിക്കാരോ ബിജെപിയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരോ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല. എന്നാല്‍ ഒരു മുസ്ലീമോ ദളിതനോ എന്തെങ്കിലും ചെറിയ അസുഖം വന്നാല്‍ പോലും മരണപ്പെടുന്നു. അമിത് ഷായ്ക്ക് യഥാര്‍ത്ഥത്തില്‍ കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അഥവാ വൈറസ് ബാധിതനല്ലെങ്കില്‍ രോഗം ബാധിച്ച് മരിക്കണേ എന്നും പ്രാര്‍ത്ഥിക്കുക’. 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അയ്മാന്‍ റിസ്വി പറഞ്ഞു.
അതേസമയം, അമിത് ഷായ്ക്ക് കൊറോണ ബാധിച്ചെന്ന വാര്‍ത്തകള്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം മരിച്ചാല്‍ മാത്രമേ തങ്ങള്‍ ഇക്കാര്യം വിശ്വസിക്കുള്ളു എന്നും റിസ്വി പറഞ്ഞു.