Home Covid-19 സംസ്ഥാനത്ത് രണ്ടു പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് രണ്ടു പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാ (53)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാ (70)ണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here