രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്: രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് പ്രതി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ർ​മി​ക​ത ഇ​ല്ല. സോ​ളാ​ർ കേ​സി​ലേ​തു​പോ​ലെ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റു​ണ്ടോ​യെ​ന്ന് ചെ​ന്നി​ത്ത​ല പിണറായിയെ വെല്ലുവിളിച്ചു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സ്വ​ർ​ണക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും സി ​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ്‌ എം​എ​ൽ​എ മാ​രും എം​പി​മാ​രും ന​ട​ത്തു​ന്ന ‘സ്പീക്കപ്പ് കേരള’ സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​മ്പ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കവെയാണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഈ ആവശ്യം ഉന്നയിച്ചത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി കെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ്, യുഡിഎഫ് നേ​താ​ക്ക​ളും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കുന്നുണ്ട്. വീടുകളിലും ഓഫീസുകളിലുമാണ് സമരം.