മലപ്പുറം: ജില്ലയിൽ അതീവ ജാഗ്രത. സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും. കൊണ്ടോട്ടിയിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. താലൂക്ക് പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങിക്കാൻ പോവുന്നവർ നിർബന്ധമായും കയ്യിൽ റേഷൻ കാർഡ് കരുതണം. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും.
അതേസമയം രണ്ട് അഭിഭാഷകർക്കും ക്ലർക്കിനും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി കോടതികളിൽ നിയന്ത്രണം കർശനമാക്കി. കോടതി വളപ്പിലേക്ക് പ്രവേശനം താത്ക്കാലികമായി ജുഡീഷ്യൽ ഓഫീസേഴ്‌സിനും ഉദ്യോഗസ്ഥർക്കുമായി പരിമിതപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേസ് നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും.
അതിനിടെ കഴിഞ്ഞ ദിവസം കൊറോണ പോസറ്റീവായി 11 മാസമുള്ള കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഈ കുട്ടിയുടെ മാതാവിന്റ വീട്ടിലെ 5 പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.