സംസ്ഥാനത്ത് 962 പേര്‍ക്ക് കൊറോണ ; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊറോണ സ്ഥീരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 801 പേര്‍ രോഗബാധിതരായി. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. വിദേശത്തുനിന്നെത്തിയ 55പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 85 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 40 ആണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥീരീകരിച്ചു

സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് 1ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരുടെ പരിശോധനാഫലം കൊറോണ മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 84 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 197 പേര്‍ക്കും, എറണാകുളം ജില്ലയിലെ 87 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 86 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 73 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 63 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 56 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 23 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 6 കെ.എസ്.ഇ. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 50 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 38 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,282 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,234 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1115 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,34,215 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 പേരുടെ ഫലം വരാനുണ്ട്.