തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച ഡിവൈഎസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആറ്റിങ്ങല്‍ ഡിവൈ. എസ്പിക്കും നാല് പൊലീസുകാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും ക്വാറന്റീനിലാണ്.
തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.