Home National അമിതാഭ് ബച്ചൻ രോഗ മുക്തനായി; ആശുപത്രി വിട്ടു

അമിതാഭ് ബച്ചൻ രോഗ മുക്തനായി; ആശുപത്രി വിട്ടു

0

മുംബൈ: ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ കൊറോണ മുക്തനായി. അമിതാഭിൻ്റെ മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊറോണ മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയത്. ജൂലായ് 11നാണ് അമിതാഭിന് കൊറോണ പോസിറ്റീവായത്. പിറ്റേന്ന് അഭിഷേക് ബച്ചനും കൊറോണ രോ​ഗ ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതിനു പിന്നാലെ അഭിഷേകിൻ്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും രോ​ഗം സ്ഥിരീകരിച്ചത്. ഇവർക്ക് നേരത്തെ കൊറോണ ഭേദമായിരുന്നു. എന്നാൽ, അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here