Home State സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തി

സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തി

0

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ല. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറുമെന്നാണ് സൂചന.

കൊറോണയെ തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ നഷ്ടത്തിലായ സാഹചര്യത്തിലാണ് ബസ് ഉടമകളുടെ തീരുമാനം. കൊറോണ തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, നികുതി ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

അതേസമയം ചില സംഘടനകള്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉൾപ്പെടെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെബിടിഎ ഭാരവാഹികളായ ജോണ്‍സണ്‍ പടമാടന്‍, ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

അതേസമയം കെഎസ്ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് അറിയിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ഇപ്പോള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഗുണകരമാകില്ലെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. 206 സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here