Home Local News ‌‌ഷാർജയിൽ കൊല്ലം സ്വദേശി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

‌‌ഷാർജയിൽ കൊല്ലം സ്വദേശി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

0

ഷാർജ: മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷാണ് (24) മരിച്ചത്. കൽബ റോഡിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്നിരുന്ന സുമേഷ് ഫോൺ എറിഞ്ഞ് തകർത്ത് താഴേക്ക് ചാടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം.മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷാർജ മുവൈലയിൽ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: ഓമന

LEAVE A REPLY

Please enter your comment!
Please enter your name here