Home Local News പിഎംഎവൈ യിൽ ഗുണഭോക്താക്കളെ ചേർക്കുന്നില്ല; പ്രചാരണം വ്യാജമെന്ന് വിശദീകരണം

പിഎംഎവൈ യിൽ ഗുണഭോക്താക്കളെ ചേർക്കുന്നില്ല; പ്രചാരണം വ്യാജമെന്ന് വിശദീകരണം

0

കൊച്ചി: പി.എം.എ വൈ പദ്ധതിയിൽ ഓഗസ്റ്റ് 1 മുതൽ 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ വ്യാജപ്രചരണം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ നടക്കുന്നു. സംസ്ഥാന സർക്കാർ ലൈഫ്” പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് 1 മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നു.ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പിഎംഎവൈ യുടെ പേരിൽ വ്യാജ വാട്ട്സ് അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നതെന്ന് പിഎംഎവൈ അഡീഷണൽ ഡവലപ്പ്മെൻ്റ് കമ്മീഷണറും സ്റ്റേറ്റ് നോഡൽ ഓഫീസറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു.

പിഎംഎവൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നത്. അപ്രകാരം ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് കമ്മീഷണർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here