കോട്ടയം: ജില്ലയിൽ ഇന്ന് ലഭിച്ച 861 കൊറോണ സാമ്പിൾ പരിശോധന ഫലങ്ങളിൽ 47 എണ്ണം പോസിറ്റീവായി. ഇതിൽ 38 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരിയിൽ മാത്രം ഇന്ന് 8 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 7 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു.
അതേസമയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റസിഡൻറ് ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരിൽ ഉൾപ്പെടുന്നു.
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേർ ഉൾപ്പെടെ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 57 പേർ രോഗമുക്തരായി.
കോട്ടയം ജില്ലക്കാരായ 557 പേർ വൈറ സ് ബാധിച്ച് നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയിൽ ആകെ 1241 പേർക്ക് രോഗം ബാധിച്ചു. 683 പേർ രോഗമുക്തി നേടി. ഇന്ന് ക്വാറൻറയിൻ നിർദേശിക്കപ്പെട്ടവർ ഉൾപ്പെടെ ആകെ 9385 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
ഇതുവരെ 31834 സാമ്പിളുകൾ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.